വിശ്വൈക ധനുർദ്ധരവിജയ

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

വിശ്വൈക ധനുർദ്ധരവിജയ! മാമക വാചാ വിശ്വാസംവന്നില്ലെന്നാകിൽ

നിർജ്ജരലോകം നിശ്ശേഷം തിരഞ്ഞഞ്ജസാ

അച്യുതാന്തികേ ചെന്നന്വേഷിക്കണം ബാലകം

വിശ്വേശൻ ഗോവിന്ദന്റെ മറിമായങ്ങളറിവാനരുതാർക്കും

ഗമിക്കമാധവസവിധേ ഫൽഗുനവീര ലഭിക്കും ബ്രാഹ്മണസുതരേ.

അർത്ഥം: 

ലോകത്തിലെ ഏകവില്ലാളിവീരനായ വിജയാ, എന്റെ വാക്കുകളാൽ വിശ്വാസം വന്നില്ലായെങ്കിൽ ദേവലോകം മുഴുവൻ തിരഞ്ഞുകൊള്ളു. അതിനുശേഷം ശ്രീകൃഷ്ണസമീപം ചെന്ന് ബാലരെ അന്വേഷിക്കണം. ലോകേശ്വരനായ ഗോവിന്ദന്റെ മറിമായങ്ങൾ ആരാലും അറിയാനാവുന്നതല്ല. ഫൽഗുണവീരാ, ശ്രീകൃഷ്ണസമീപം പോവുക. ബ്രാഹ്മണപുത്രന്മാരെ ലഭിക്കും.