വിശ്വാമിത്ര മുനീന്ദ്ര വിശ്രുത വന്ദേ

രാഗം: 

സുരുട്ടി

താളം: 

അടന്ത

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

മുനിവരനതുചൊല്ലീട്ടപ്പൊഴേ നിര്‍ഗ്ഗമിച്ചു

ജവമൊടു ശുഭഗംഗയ്‌ക്കക്കരെപ്പുക്കശേഷം

മുനികുലതിലകം തം പ്രാപ്യ ധീരഃ സരാജാ
സുമതിരിതി ബഭാഷേ ചിത്തകൗതൂഹലേന

വിശ്വാമിത്ര മുനീന്ദ്ര വിശ്രുത വന്ദേ

ഇന്നു നീ മമ ഗേഹേ വന്നതുകൊണ്ടു ഞാന്‍

ധന്യനായി മഹാമുനേ മാന്യതാപസ വന്ദ്യ

ബാലന്മാരിവരവര്‍ ജലജവിലോചനൗ

വലവൈരിസമവീര്യ വളര്‍കോദണ്‌ഡധാരിണൗ

ഗജസിംഹഗതിവീരൗ ശാര്‍ദ്ദൂലവൃഷതുല്യൗ

തൂണീഖണ്‌ഗധാരിണൗ ചന്ദ്രസൂര്യസങ്കാശൗ

മഹാസത്വൗ മാഹാവീര്യൗ മഹാപുരുഷശാര്‍ദ്ദൂലൗ

മഹായുധധരൗ വീരൗ ആരെന്നരുളീടേണം.

അരങ്ങുസവിശേഷതകൾ: 

അരങ്ങത്ത് പതിവില്ല ഈ രംഗവും. ഇതിൽ കെ.പി.എസ് മേനോന്റെ കഥകളി ആട്ടപ്രകാരം ഒന്നാം ഭാഗത്തിൽ ഈ രംഗവും പദവും ഉണ്ട് എന്നാകിലും ആരാണ് രാജാവെന്ന് പേരുപറഞ്ഞിട്ടില്ല. ജനകപുരിയിൽ എത്തിയിട്ടുമില്ല.