വരിക്കണം നീ ഞങ്ങളിൽ

രാഗം: 

സാവേരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ഇന്ദ്രൻ

‘വരിക്കണം നീ ഞങ്ങളിൽ നാലരി-
ലൊരുത്തനെ‘ എന്നുരയ്ക്ക ഭവാൻ പോയ്‌;
തിരസ്കരിണി തവ തരുന്നു; ഞങ്ങൾ
ഇരിക്കുമത്ര നീ വരുവോളം.

അർത്ഥം: 

സാരം: ഞങ്ങൾ നാലുപേരിൽ ഒരാളെ വേണം വരിക്കുവാൻ എന്ന്‌ അവിടെപോയി പറയുക. ഞങ്ങൾ നിനക്കു തിരസ്കരണി വിദ്യ തരുന്നു. പോയിവരുവോളം അതിന്റെ ഫലം നിന്നിലുണ്ടാകും. 

അരങ്ങുസവിശേഷതകൾ: 

നളൻ ദേവന്മാ‍രെ സ്മരിക്കുന്നു. ഇന്ദ്രൻ നളന്‌ തിരസ്കരണി മന്ത്രം ഉപദേശിക്കുന്നു. തിരശ്ശീലയ്ക്കുള്ളിൽ അവർ മറയുന്നു. തിരശ്ശീല പിന്നിലേയ്ക്കു മാറ്റി പിടിക്കുന്നു. ദണ്ഡകം പാടുമ്പോൾ നളൻ അത്‌ അഭിനയിക്കുന്നു.