കണ്ടുകൊൾകമമ

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

കാലകേയൻ

ഹതാനഥാകർണ്ണ്യഭടാൻസ്വകീയ‍ാൻ
ധൃതായുധോസാവപികാലകേയഃ
രണായസദ്യോഭിജഗാമപാർത്ഥം
തൃണായമത്വാഭിധധേസചൈവം

(( ഈ ശ്ളോകത്തിന്‌  പാഠഭേദം:

ഹതനാഥാകർണ്യഭടാൻസ്വകീയാൻ
ധൃതായുധസ്താവഭികാലകേയഃ
രണായസദ്യോനിജഗാമപാർത്ഥം
തൃണായമത്വാനിജഗാദചൈവം ))

പല്ലവി:
കണ്ടുകൊൾകമമബാഹുപരാക്രമം
മണ്ടിടൊല്ലപോരിൽനീ

ചരണം 1:
മാനുഷാധമമറന്നുപോയിതോനീ
മുന്നമെന്നൊടുതോറ്റതാജിതന്നിൽ
മാനഹാനിയല്ലയോവാനരത്തെയി-
ന്നാശ്രയിച്ചതുനിശ്ചയംവലുതേ

ചരൺണം 2:
ദൃഷ്ടിഗോചരനായ്‌വന്നതുമിന്നുതവ
ദിഷ്ടബലമിതദുഷ്ടനരവീര!
വാട്ടമറ്റശരവൃഷ്ടികൊണ്ടുയുധി
നഷ്ടനായ്‌വരുമൊട്ടുമേവൈകാതെ

അർത്ഥം: 

ശ്ലോകം: കാലകേയൻ സ്വയം അർജ്ജുനനോട് യുദ്ധത്തിനായി വന്നു

പദം:- എന്റെ കയ്യൂക്ക് നീ കാണുക. നീ എന്നോട് മുന്നേ യുദ്ധത്തിൽ തോറ്റത് എടാ മനുഷ്യാധമ, നീ മറന്നു പോയോ? കുരങ്ങനെ നീ ഇപ്പോൾ ആശ്രയിച്ചത് മാനഹാനി ഭയന്ന് അല്ലേ? (നന്ദികേശ്വാൻ ആണ് കുരങ്ങൻ.) 

മായാവിദ്യകൊണ്ട് മറഞ്ഞിരിക്കാതെ ഞാൻ നിന്റെ കണ്മുന്നിൽ ഇപ്പോൾ തന്നെ വന്ന് അമ്പുകളാകുന്ന മഴകൊണ്ട് യുദ്ധത്തിൽ നിന്റെ ശക്തി കളയുന്നുണ്ട്.