പൃഥാസുതാനാശു ധനഞ്ജയസ്യ

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

പൃഥാസുതാനാശു ധനഞ്ജയസ്യ
വിയോഗദാവാനലതപ്യമാനാന്‍
ആഹ്‌ളാദയന്നാവിരഭൂന്നഭസ്തഃ
ശക്രാജ്ഞയാ രോമശ നീരവാഹഃ

അർത്ഥം: 

അർജ്ജുനന്റെ വേർപാടാകുന്നകാട്ടുതീയിൽവെന്തെരിയുന്ന കുന്തീപുത്രന്മാരെ ആഹ്ലാദിപ്പിച്ചുകൊണ്ട്‌ ഇന്ദ്രന്റെ കൽപ്പനയനുസരിച്ച് ‌രോമശമഹർഷിയാകുന്ന കാർമേഘം ആകാശത്തിൽ പ്രത്യക്ഷപ്പെട്ടു.