അത്ര നീ വന്നതതിചിത്രമല്ലോ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സീത

അത്ര നീ വന്നതതിചിത്രമല്ലോ പാര്‍ത്താല്‍

ഭര്‍ത്താവിനോടതിനെ വൈകാതെ പറക

അർത്ഥം: 

നീ ഇവിടെ എത്തിയ കാര്യം ആലോചിച്ചാൽ അത്ഭുതമായിരിക്കുന്നു. ഭർത്താവിനോട് വർത്തമാനങ്ങൾ എല്ലാം പറയുക. 

അരങ്ങുസവിശേഷതകൾ: 

ഇവിടേയും കലാ.പദ്മനാഭൻ നായരുടെ ചൊല്ലിയാട്ടം പുസ്തകപ്രകാരം ചില വരികൾ ഒഴിവാക്കിയിട്ടുണ്ട്. ഈ വരികൾക്ക് ശേഷം “അസ്തുനിനക്കു സ്വസ്തി…” എന്ന് തുടങ്ങുന്ന വരികൾ തുടർച്ചയായി സീത ആടുന്നു.

അനുബന്ധ വിവരം: 

ആട്ടക്കഥാ സാഹിത്യം മുഴുവൻ വേണം എന്ന് നിർബന്ധമുള്ളതിനാൽ ഇവിടെ ഈ സൈറ്റിൽ അങ്ങനെ ഒഴിവാക്കുന്നില്ല.