വീരലോകമണേ, ചിരം ജീവ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

നാരദൻ

വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ

പല്ലവി:
വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,

അനു.
വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ.

ച.1
എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ,ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും
മേളയേതി തം ഭീമമഭിധേഹി.

2.
കലികൃതമഖിലമഘമകന്നിതു,
നളനപി മംഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശ,
സന്മുഹൂർത്തവും സരസ്വതീ വദതു.

3.
ഭാരതിയാലുദിതം സമയവു-
മാശു സംഗതമിന്നു നൃപാലക
ഭീഭൂമിപനും ഭൈമിയും വന്നിതു
സേനയാ സഹ കാണിതു നരേന്ദ്രാ.

അർത്ഥം: 

സാരം: വീരന്മാരിൽ ശ്രേഷ്ഠനായവനേ, ചിരകാലം ജീവിക്കുക. വീരസേനപുത്രനായ നിഷധരാജാവേ, കാരുണ്യശാലിയായ എന്റെ പിതാവ്‌ ബ്രഹ്മദേവൻ നിന്നിൽ പ്രസാദിച്ച്‌ വരങ്ങൾ നല്കിയിരിക്കുന്നു. കലി ചെയ്തതായ പാപങ്ങൾ എല്ലാം നീങ്ങി. നളനു മംഗളങ്ങൾ ധാരാളം ഉണ്ടാകട്ടെ. പതിവ്രതയായ ദമയന്തിയോടുകൂടി നീ കൊട്ടാരത്തിൽ പ്രവേശിക്കുക. സരസ്വതി അതിനുള്ള മുഹൂർത്തം പറയട്ടെ. സരസ്വതി സൂചിപ്പിച്ച മുഹൂർത്തം ഇതാ വന്നിരിക്കുന്നു. രാജാവേ, ഭീമരാജാവിനോടൊപ്പം ദമയന്തിയും സൈന്യവും വന്നെത്തിയതി കാണുക.

അരങ്ങുസവിശേഷതകൾ: 

കാണികളുടെ മധ്യത്തിൽനിന്ന്‌ ഭീമരാജാവും ദമയന്തിയും കുട്ടികളും പരിവാരങ്ങളു മായി വേദിയിലേയ്ക്കെത്തുന്നു. നളനെ കിരീടം അണിയിക്കുന്നു. പുഷ്പവൃഷ്ടി. വലന്തലമേളം. എല്ലാവരും ഒരുമിച്ച്‌ എഴുന്നേറ്റ്‌ തൊഴുതു നിൽക്കുമ്പോൾ ധനാശി.