വിപ്രാംശ്ചവിപ്രവരകേതു

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

കിർമ്മീരവധം

വിപ്രാംശ്ചവിപ്രവരകേതുനിവിഷ്ടചിത്താന്‍
നാശ്വാസ്യ ചാത്മമഹിഷിം ഗുരുസന്നിദേശാല്‍
തുഷ്ടാവ ഭാസ്കരമുദാരമനാസ്തദാനിം
രാജാപി കോരകിതചാരുകരാരവിന്ദഃ

അർത്ഥം: 

വിഷ്ണുധ്യാനത്തില്‍ മുഴുകികഴിയുന്ന ബ്രാഹ്മണരേയും തന്റെ പത്നിയേയും ആശ്വസിപ്പിച്ചശേഷം ഗുരുനിയോഗത്താല്‍ ഉദാരമനസ്കനായ ധര്‍മ്മപുത്രന്‍ ആദിത്യദേവനെ കൈകൂപ്പിസ്തുതിച്ചു.