ഇത്ഥം സത്യപ്രതിജ്ഞന്‍ ദശരഥനൃവരന്‍

രാഗം: 

കാനക്കുറുഞി

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

ഇത്ഥം സത്യപ്രതിജ്ഞന്‍ ദശരഥനൃവരന്‍ കൈകയീദേവിയോടേ
ചിത്തേമുറ്റുന്നഖേദാല്‍ പറയുമളവുടന്‍ മോഹഭാരാല്‍പപാത
മെത്തുന്നാനന്ദമോടും സചിവവരനുമുള്‍പ്പുക്കിതപ്പോള്‍ വിരഞ്ഞി-
ട്ടത്യന്താഭോഗവാനാം ദശരഥനൃപനെ സ്ത്രോത്രവും ചെയ്തുചൊന്നാന്‍.
 

ധരണിനായകാഭരണഭൂപതേ കരുണാവാരിധേ തരണിവംശജ
തരണിതന്നുടെകിരണജാലവും ധരണിയില്‍പ്പരന്നരുണമായ്ത്തന്നെ
സുരണഭൂമിയിലരിനിചയത്തെശ്ശരനികരത്താല്‍ മരണമെത്തിക്കും
ധരണിതന്നുടെ ഭരണദക്ഷന്നീ തരണശാലിയാംതരുണന്‍രാമനും
അരുണചരണാകരിണീഗമനാ ഹരിണലോചനാതരുണി സീതയും
അലങ്കരിച്ചങ്ങുകാലത്തുതന്നെ അചലാവല്ലഭ കുശലവസനേ.