നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ബ്രഹ്മാവ്

നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി
നാശകരമായൊരേകശൃംഗവരാഹം
സത്യമാമക്ഷരം ബ്രഹ്മമദ്ധ്യാന്തങ്ങളിലും
ലോകങ്ങൾക്കു പരമായ ധർമ്മം നീയല്ലോ
ചതുർബാഹുവായ വിഷ്വക്സേനൻ ശാർങ്ഗധന്വാ
പുരുഷൻ പുരുഷോത്തമൻ വിശ്വൈകനാഥൻ
ബുദ്ധിയും ക്ഷമയും ദമമൊക്കെയും നീതന്നെ,
പ്രഭവാപ്യയോfപേന്ദ്രമധുസൂദനഃ
ഇന്ദ്രകർമ്മാ മഹേന്ദ്രൻ നീ, പത്മനാഭൻ ദേവൻ,
ശരണ്യൻ ശരണം കാര്യകാരണങ്ങളും
സഹസ്രശൃംഗനായീടും വിശ്വാത്മാ മഹാത്മാ;
ശതജിഹ്വനായുള്ള മഹർഷഭവും നീ
ത്രൈലോക്യത്തിനുമാദികർത്താവായതും നീ;  സിദ്ധനാം ച സാദ്ധ്യാനാമാശ്രയോfസി നീ
സഹസ്രചരണ! ശ്രീമൻ! ശതശീർഷനായും,
സഹസ്രാക്ഷനായും നീ ധരിക്കുന്നു എല്ലാം
ഭൂമിതന്റെ അന്തംതന്നിൽ സലിലേ നീതന്നെ
മഹോരഗമായി ത്രൈലോക്യം വഹിക്കുന്നു
നിന്റെ ഹൃദയം ഞാനല്ലോ, ജിഹ ഭാരതിയും,
ദേവകളും ബ്രാഹ്മണരും ദേഹേ രോമങ്ങൾ
നിന്നുടെ നിമേഷം രാത്രി, ഉന്മേഷം പകലും,
നിശ്വാസങ്ങളെല്ലാം നല്ല വേദങ്ങൾ നാലും
ജഗത്തെല്ലാം നിന്റെ ദേഹം, സ്ഥൈര്യം വസുധയും,
സന്തോഷം ചന്ദ്രനും, നിന്റെ കോപമഗ്നിയും
ലക്ഷ്മിയാകുന്നതു സീതാ, നാരായണൻ നീയും
രാവണവധത്തിന്നായവതരിച്ചതും!