വാരിജലോചന! വചനം മേ

രാഗം: 

നീലാംബരി

താളം: 

അടന്ത

ആട്ടക്കഥ: 

രാജസൂയം (തെക്കൻ)

കഥാപാത്രങ്ങൾ: 

രുഗ്മിണി

സത്യഭാമ

വാരിജലോചന! വചനം മേ ശൃണു നീ
വീര! നിൻ വിരഹം ഞാൻ വിഷഹേ കഥമിദാനീം
ചന്ദ്രവദന നീയും സാനന്ദമിന്നു മമ
പന്തൊക്കും കുളുർകൊങ്ക പുണർന്നു മരുവേണം
ചെന്താർബാണനുമെന്നിൽ ചെമ്മേ വാമനാകുന്നു
കമ്രതരരൂപ ഹേ കാന്ത കരുണാരാശേ!
താമ്രപല്ലവാധരരസമിന്നു തരിക
താമ്രചൂഡതതിയും കൂജനം ചെയ്യുന്നഹോ!
ദിനമണിരുചി മന്ദം ദിശി ദിശി വിലസുന്നു
മനസി മേ വളരുന്നു മാധവ താപം
കനിവോടു പരിരംഭം കണവ! നീ ചെയ്തീടണം.

അരങ്ങുസവിശേഷതകൾ: 

നായികമാരെ ആലിംഗനം ചെയ്ത്, ക്രീഡിക്കുന്നു. കൃഷ്ണൻ- ‘ഇനി രാജ്യകാര്യങ്ങൾ ചിന്തിക്കുവാനായി സഭയിലേയ്ക്ക് പോകട്ടെ.’ നായികമാരെ യാത്രയാക്കി മാറുന്നു.