ഭാസ്വദ്ഭസ്മപരാഗപാണ്ഡുരതനും

രാഗം: 

കല്യാണി

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ശ്ലോകം
ഭാസ്വദ്ഭസ്മപരാഗപാണ്ഡുരതനും ബ്രിഭ്രാണമേനാജിനം
മൗഞ്ജീമാകലയന്തമുന്നതജടാഭാരം ഹിരണ്യദ്യുതിം
സാക്ഷാൽ ത്ര്യക്ഷമിവാപരം ക്ഷിതിപതിർദുർവാസസം താപസം
സംപ്രാപ്തം പ്രണിപത്യ തം മധുവനേ വ്യാചഷ്ട ഹൃഷ്ടാശയഃ

അർത്ഥം: 

ഭാസ്വദ്ഭസ്മപരാഗപാണ്ഡുരതനും:- പ്രകാശിക്കുന്ന ഭസ്മധൂളിയാൽ വെളുത്തശരീരമുള്ളവനും മാൻതോലുടുത്തവനും പുൽച്ചരട് ധരിച്ചവനും ഉയർന്ന ജടാഭാരത്തോടുകൂടിയവനും സ്വർണ്ണകാന്തി ഉള്ളവനും പ്രത്യക്ഷത്തിൽ മറ്റൊരു ശിവനെപ്പോലെ ഉള്ളവനും മധുവനത്തിൽ വന്നവനുമായ ദുർവ്വാസാവ് മഹർഷിയെ പ്രണമിച്ചിട്ട് അംബരീഷരാജാവ് സന്തോഷത്തോടുകൂടി പറഞ്ഞു.