സുഗ്രീവ സൂര്യസുത കേൾക്ക

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഇത്ഥം‌പറഞ്ഞുവരുണൻ നടകൊണ്ടാ ശേഷം

ബദ്ധ്വാംബുധിംവിരവിനോടു സുബേലശൈലം

ഗത്വാചമൂപതിഗണൈസ്സഹരാമചന്ദ്രൻ

അത്യന്തദാരുണബലം രവിസൂനുമൂചേ

സുഗ്രീവസൂര്യസുതകേൾക്ക വീര നിന്നഗ്രജ തനൂജനാകും അംഗദനും

വിക്രമികൾ മുൻപുടയനീലൻ താനും

സേനനിൽക്കുമോരുരസ്സിൽ നിന്നു രക്ഷിക്കണം

ദക്ഷിണപാർശ്വത്തിൽ നിൽക്കവേണമൃഷഭനതി

ദക്ഷതയോടുസൈന്യത്തെ രക്ഷചെയ്‌വാൻ

ഗന്ധമാദനൻ നിൽക്കണം സവ്യഭാഗേ

ഗന്ധസിന്ധുരതുല്യന്മാരാവീരരൊടും

യത്തനായി വസിക്കുന്നേൻ ലക്ഷ്മണനോടും

മൂർദ്ധാവുതന്നിൽ വില്ലുമായി ഞാനും

ദക്ഷൻ വേഗദർശിജാംബവാൻ സുഷേണൻ

ഋക്ഷവീരവരൻ കുക്ഷിയെരക്ഷിക്കവേണം

സുഘനബലനാകിയ വീരൻ നീയുമിപ്പോൾ

ജഘനത്തെ രക്ഷിക്കേണം സേനതന്റെ

പശ്ചിമദിക്കിനെ നീരനാഥൻ പോലെ തന്നെ

നിശ്ചലനായി നിന്നു രക്ഷചെയ്കവേണം

ബദ്ധനായ് വസിക്കുന്നശുകൻ തന്നെയിനി

സത്വരം മോചിക്കവേണമംഗദ! നീ