സംഗരത്തിനായ്

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

കാലകേയൻ

ചരണം 4:
സംഗരത്തിനായ്‌വന്നനീയുമിന്നു
സായകങ്ങള്‍തടുക്കസമ്പ്രതിമേ
തുംഗവീരകുരുപുംഗവാശുതവ
ശമനമന്ദിരഗമനമിന്നുഭവിക്കും

അർത്ഥം: 

യുദ്ധത്തിനായി വന്ന നീ എന്റെ അസ്ത്രങ്ങൾ തടുക്കുക. പുരുവംശത്തിൽ ജനിച്ച അധികം വീരനായ നിന്റെ യമപുരിയിലേക്കുള്ള യാത്ര ഇന്ന് സംഭവിക്കും.