നിലപ്പദം

രാഗം: 

തോടി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

ആസീത്‌പുരാപരമപാവനകീർത്തിഭൂമാ
നാകോപമേനിഷധനീവൃതിനീതിശാലീ
രാജാരതീശസുഭഗോജഗദേകവീരഃ
ശ്രീവീരസേനതനയോനളനാമധേയഃ

പദം1
പല്ലവി
അരമതാമിതകൗതുകമാലയേ
നരപതിനൈഷധവീരൻ.
അനുപല്ലവിചിരമവനീമനുശാസദനാകുലം
ശീതഗുവംശകരീരൻഅരമത.

ചരണം 1
പെരിയൊരുദോർബലപാവകദേവനു
വിറകാക്കീവിമതൗഘം
പരിമിതിസരണിവിദൂരഗഗുണഗണ-
പരിമളപൂരിതലോകൻഅരമത.

ചരണം 2
വിശ്വമനോഹരചാരുശരീരൻ
വിശ്രുതസചിവസമേതൻ
വിദ്യാജലനിധിവിശ്വസനീയൻ
വിഷ്ടപപാലനശീലൻഅരമത.

ചരണം 3
കലിശമനൗഷധരസമയചരിതൻ
കുലിശധരോപമവീര്യൻ
ശാർങ്ഗിപിനാകിപദാർച്ചനശീലൻ
വാങ്മനസാതിവിദൂരൻഅരമത.

അർത്ഥം: 

സാരം ശ്ലോകം:പണ്ട്‌ സ്വർഗ്ഗ തുല്യമായ നിഷധ രാജ്യത്ത്‌ ഏറ്റവും പാവനമായ കീർത്തിപ്പൊലിമയോടുകൂടിയവനും നീതിശാലിയും കാമസുന്ദരനും ജഗദേകവീരനും വീരസേനപുത്രനുമായി നളൻ എന്നുപേരുള്ള ഒരു രാജാവുണ്ടായിരുന്നു. 

അളവറ്റ സന്തോഷത്തോടെ നരപതി നൈഷധവീരൻ കൊട്ടാരത്തിൽ സുഖമായി വസിച്ചു. കരബലമാകുന്ന അഗ്നിക്കു ശത്രു സമൂഹത്തെ വിറകാക്കി ദഹിപ്പിച്ചു. അളവറ്റ ഗുണങ്ങളുടെ പരിമളം കൊണ്ട്‌ ലോകം നിറച്ചു. ലോകത്തെ ആകർഷിക്കുന്ന ശരീരമുള്ളവനും വിദഗ്ദനായ സചിവനോടുകൂടിയവനും അറിവിന്റെ സമുദ്രവും അത്ഭുതം തോന്നുപ്പിക്കുമാറ്‌ ലോകത്തെ പാലിക്കുന്നവനുമാണ്‌ നളമഹാരാജാവ്‌. കലിദോഷത്തെ ശമിപ്പിക്കുന്ന ഔഷധമാണ്‌ നളകഥ. ഇന്ദ്രനുതുല്യം വീര്യമുള്ളവനും വിഷ്ണുവിനെയും, ശിവനെയും പൂജിക്കുന്നവനുമായ നളനെക്കുറിച്ച്‌ വർണ്ണിക്കാൻ മാത്രമല്ല, മനസ്സുകൊണ്ടറിയാൻകൂടി വിഷമമാണ്‌. 

അരങ്ങുസവിശേഷതകൾ: 

ഈ പദം സാധാരണ ആടാറില്ല.