പ്രേമാനുരാഗിണീ ഞാൻ

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം നാലാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ച.1
പ്രേമാനുരാഗിണീ ഞാൻ വാമാരമണിയശല,
ത്വാമാതനോമി ഹൃദി സോമാഭിരാമമുഖ,
ശ്യാമാ ശശിനം രജനീവാമാകലിതമുപൈതു-
കാമാ ഗതയാമാ
കാമിനീ നിന്നോടയി ഞാൻ
ക്ഷണമപി പിരിഞ്ഞീടുവനോ?
കാമനീയകവിഹാരനികേത
ഗ്രാമനഗരകാനനമെല്ലാമേ
ഭൂമിദേവർ പലരെയുമയച്ചു ചിരം
ത്വാമഹോ! തിരഞ്ഞേൻ, ബഹു കരഞ്ഞേൻ,
എന്നതാരോടിന്നു ചൊൽവതു!

അർത്ഥം: 

സാരം: ചന്ദ്രനെപ്പോലെ മനോഹരമായ മുഖമുള്ളവനേ, സ്ത്രീകളെ സന്തോഷിപ്പിക്കുന്ന പെരുമാറ്റത്തോടു കൂടിയവനേ, പ്രേമവതിയായ ഞാൻ, കറുത്തവാവിൻരാത്രി കാമുകനായ ചന്ദ്രനെ എന്നപോലെ അങ്ങയെ ഹൃദയത്തിൽ ചിന്തിക്കുന്നു.  അപ്രകാരം കാമിനിയായ ഞാൻ നിന്നെ പിരിഞ്ഞ്‌ ക്ഷണനേരം പോലും ഇരുന്നിട്ടില്ല.  സൗന്ദര്യത്തിനു കേളീനിലയം ആയിട്ടുള്ളവനേ, അങ്ങയെ തിരഞ്ഞ്‌ ഗ്രാമനഗരകാനനങ്ങളിൽ പല ബ്രാഹ്മണരെയും ഞാനയച്ചു.. കുറേ കരഞ്ഞു.  ഇതൊക്കെ ഞാനാരോടാണ്‌ പറയേണ്ടത്‌.