ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ

രാഗം: 

ബിലഹരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഇത്ഥം പറഞ്ഞു ശിബികാമധിരുഹ്യ തൗ ദ്വൗ 

സൗമിത്രി മിത്രതനയൗ രഘുവീരവാസം

ഗത്വാ തതശ്ചരണയോഃ പ്രണതൗ ച വീരൗ

ഉത്ഥാപ്യ തം കപിവരം നിജഗാദ രാമഃ

ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ

കാലമതിക്രമിക്കുന്നു വൈരിവധം ചെയ്‌വാനായ്‌

നാലുദിക്കിലും സൈന്യത്തെപ്രഷയദ്രഷ്‌ടുംവൈദേഹിം

അർത്ഥം: 

ശ്ലോകാർത്ഥം:-ഇപ്രകാരം പറഞ്ഞ അവർ രണ്ട് പേരും (ലക്ഷ്മണനും സുഗ്രീവനും) പല്ലക്കിൽ കയറി ശ്രീരാമസമീപം ചെന്ന് അദ്ദേഹത്തിന്റെ കാലടികളിൽ നമസ്കരിച്ചു. അവരെ എഴുന്നേൽപ്പിച്ച് ശ്രീരാമൻ വാനരശ്രേഷ്ഠനായ സുഗ്രീവനോട് പറഞ്ഞു.

പദം:-അല്ലയോ കൂട്ടുകാരാ, എന്റെ വാക്കുകൾ കേട്ടാലും. ശത്രുവിനെ കൊല്ലുവാൻ കാലതാമസം നേരിടുന്നു. സീതയെ കണ്ടുപിടിക്കാനായി നാലുദിക്കുകളിലേക്കും സൈന്യത്തെ അയക്കുക.