മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

മൃത്യുവന്നെത്തുകയാലേ മൃത്യുഞ്ജയനെ

അത്ര നിന്ദിച്ച നിന്നുടെ

മസ്തകമസ്ത്രമെയ്തറുത്തെറിഞ്ഞീടുവൻ ഞാൻ

ഉത്തമോത്തമൻ കൃഷ്ണനെന്റെ സഖി

നിത്യപുരുഷനുടെ പത്തുകളാണെ 

അർത്ഥം: 

പത്തുകൾ=പാദങ്ങൾ
മരണം വന്നെത്തുകയാൽ മൃത്യുഞ്ജയനായ ശിവനെ ഏറ്റവും നിന്ദിച്ച നിന്റെ തല അസ്ത്രമെയ്ത് അറുത്തെറിയുന്നുണ്ട് ഞാൻ. ഉത്തമന്മാരിൽ ഉത്തമനും, നിത്യപുരുഷനും, എന്റെ സുഹൃത്തുമായ ശ്രീകൃഷ്ണന്റെ പാദങ്ങളാണെ സത്യം.
 

അനുബന്ധ വിവരം: 

സഖി എന്നതു പുരുഷനും ഉപയോഗിക്കാം. മലയാളത്തിൽ ഒരു വാക്കാണെങ്കിലും സംസ്കൃതത്തിൽ രണ്ടാണ്. സ്ത്രീലിംഗം ഈകാരാന്തം. സഖീ (ദീർഘം) എന്നു പ്രഥമ. സഖ്യാ എന്നു തൃതീയ.
പുല്ലിംഗം ഇകാരാന്തമാണ്. സഖിന് എന്നു ധാതു. സഖി (ഹ്രസ്വം) എന്നു പ്രഥമ. സഖിനാ എന്നു തൃതീയ. മലയാളത്തിൽ രണ്ടും സഖി എന്നു പറയും. സഖഃ (സഖൻ) എന്ന് അകാരാന്തമായും ഒരു പുല്ലിംഗമുണ്ട്. സഖിഃ എന്നും സഖഃ എന്നും പ്രഥമ.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ

എന്ന് മലയാളത്തിൽ.