ദാനവാടവി

രാഗം: 

പന്തുവരാടി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം 5:
ദാനവാടവിദഹിപ്പതിന്നുദവ-
ദഹനസന്നിഭനഹമവേഹിദുരാത്മൻ
മാനങ്കൊണ്ടുസമരത്തിൽനിന്നെപ്പൊലെ
മായകൊണ്ടുമറഞ്ഞുപോകയുമില്ല

അർത്ഥം: 

രാക്ഷരാകുന്ന കാടിനെ നശിപ്പിക്കാൻ അഗ്നിയെന്ന പോലെ ആണ് ഞാൻ എന്നറിക ഹേ ദുരാത്മാവേ. എനിക്ക് മാനം എന്നൊന്നുള്ളതിനാൽ ഞാൻ യുദ്ധത്തിൽ മായാവിദ്യകൊണ്ട് മറഞ്ഞിരിക്കില്ല.