ചാപഗുണഘോസോ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

യവനന്മാർ

ശ്ലോകം
ഘനാഘനഘടാപടുദ്ധ്വനിത ഗർവ്വസർവ്വം കഷ-
ക്ഷമാരമണ ശിഞ്ജിനീസ്വന വിതീർണ്ണ കർണ്ണജ്വരാഃ
രടല്പടഹഡംബരാ ജഗദുരൂർജ്ജിതാഡംബരാ
മിഥോഥയവനാ ഭുജക്ഷുഭിത വൈരിസേനാവനാഃ

പദം
ചാപഗുണഘോസോ സുണിയദി ഗോപുരേ പരുസോ
കാളമേഘകുള ചണ്ഡകോളഹള സണ്ണിഹോ
കാളരുദ്ദ കണ്ഠണാദ കുണ്ഠണാദിളം‌പടോ
വീരപുരുസട്ടഹാസമേളണാ വിജിംഭിയോ
പാരാവാരഭവ മഹാഘോരാരാവഡംബരോ

താഡിയ പടഹരവസംബളണ മംസളോ
താമരസഭവളോയ ളഗ്‌ഘണ വിയഡ്‌ഢിയോ
ഗജ്ജന്തഗയണിവഹ ബിംഹിദ വിവഡ്‌ഢിയോ
ണച്ചന്ത ഘോഡബഹള ഹേസാരവമേദുരോ
പവ്വയഗഹീര ദരകന്ദരാ സുപിണ്ഡിയോ
സവ്വഭൗമ മുഹഗയക കണ്ണഭേദ പണ്ഡിയോ