രംഗം 11 – ദ്വാരക

മല്ലമിഴിമാർതൊഴുന്ന വല്ലഭമാരാം നിങ്ങൾ

രാഗം: 

മുഖാരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ശ്ലോകം
സന്തോഷത്തൊടു കൃഷ്ണൻ തിരുവടി നൃപനോടപ്പോഴേ യാത്രചൊല്ലി
ച്ചന്തത്തിൽ തേരിലേറി ഝടിതി നിജപുരം പുക്കു ചെന്താമരാക്ഷൻ
പന്തൊക്കും കൊങ്കമാരാം നിജരമണികളോടൊത്തു ചെന്താർശരാർത്ത്യാ
മന്ദം മന്ദം മുകുന്ദൻ രഹസി കുതുകമോടൂചിവാൻ വാചമേവം.

പദം
മല്ലമിഴിമാർതൊഴുന്ന വല്ലഭമാരാം നിങ്ങൾ
കല്യാണമോടെന്മൊഴികൾ എല്ലാമേ കേട്ടാലും
മുല്ലബാണമേറ്റു പാരം അല്ലൽ വളർന്നീടുന്നു
മെല്ലവേ പുണർന്നധര പല്ലവം തരിക
മാരകേളിചെയ് വതിന്നായാരാമേ പോക നാം
ചാരുപികവാണിമാരേ സ്വൈരമോടിദാനീം
നന്ദനോദ്യാനത്തിൽ സുരസുന്ദരിമാരോടും
ഇന്ദ്രനെപ്പോലെ ലീല നന്ദിയോടെ ചെയ്ക.

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ ഇരുവശത്തുള്ള പത്നിമാരുടെ കൈകോർത്ത് പ്രവേശിക്കുന്നു.