രംഗം 16 വാത്മീകിയുടെ ആശ്രമം ഹനൂമാൻ സീത

സീത കാട്ടിലേക്ക് പോയ കുട്ടികളെ ഓർത്ത്, അവർ തിരിച്ച് വരുന്നതും കാത്ത് ആകാംഷാപൂർവ്വം ഇരിക്കുന്നസമയത്ത് ബന്ധിയ്ക്കപ്പെട്ട ഹനൂമാനോടൊപ്പം അമ്മയ്ക്ക് സമീപം ബാലന്മാർ വരുന്നു. ഹനൂമാനെ കണ്ട് പെട്ടെന്ന് തിരിച്ചറിഞ്ഞ സീത, ബാലന്മാരോട് ഉടൻ ബന്ധവിമുക്തനാക്കാൻ പറയുന്നു. ബാലന്മാർ ഹനൂമാന്റെ കെട്ടഴിക്കുന്നു. സീത പറഞ്ഞതനുസരിച്ച് ബാലന്മാർ ഹനൂമാനെ വന്ദിക്കുന്നു. ഹനൂമാൻ ബാൽന്മാരുടെ പരാക്രമത്തെ പറ്റി സീതയെ അറിയിക്കുന്നു. അവർ മൂന്നുലോകങ്ങളും കാക്കാൻ പ്രാപ്തരായി വരും എന്നറിയിക്കുന്നു. ശേഷം കുതിര യാഗാശ്വമാണെന്നും അതിനെ കൊണ്ട് പോകാൻ വന്നതാണെന്നും ഹനൂമാൻ സീതയെ അറിയിക്കുന്നു. സീത ബാലന്മാരോട് കുതിരയെ വിട്ട് കൊടുക്കാൻ പറയുന്നു. ഹനൂമാൻ വർത്തമാനങ്ങൾ എല്ലാം സീതയെ അറിയിക്കുന്നു. സീത അനുഗ്രഹിച്ച് ഹനൂമാൻ കുതിരയേയും കൊണ്ട് യാത്ര ആവുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ.

ഈ രംഗത്തോടെ ഇക്കഥ അവസാനിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.