രംഗം രണ്ട് രോമശമഹർഷിയുടെ വരവ്

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

വലതുവശം പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന രോമശമഹര്‍ഷിയെ കണ്ട്, എഴുന്നേറ്റ് ഭക്തിപൂര്‍വ്വം വലതുവശത്തേയ്ക്ക് ആനയിച്ചിരുത്തിയിട്ട് കെട്ടിച്ചാടി കുമ്പിടുന്നു. പീഠത്തിലിരുന്നശേഷം രോമശന്‍ ധര്‍മ്മപുത്രനെ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രനിർദ്ദേശപ്രകാരം അർജ്ജുനവൃത്താന്തം മറ്റ് പാണ്ഡവന്മാരെ അറിയിക്കാനായി രോമശമഹർഷി ധർമ്മപുത്രസമീപം എത്തുന്നു. വൃത്താന്തം അറിയിച്ചതിനുശേഷം മഹർഷിയോടോപ്പം പാണ്ഡവർ പുൺയനദികളിൽ കുളിച്ചും ആശ്രമങ്ങൾ സന്ദർശിച്ചും കാലം കഴിക്കുന്നു. അഗസ്ത്യമുനിയുടെ ആശ്രമവും അവർ സന്ദർശിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

അരങ്ങിൽ പതിവില്ല.