ഹന്ത! ഹരിചരിതമതിതു

രാഗം:ബിലഹരി

താളം:ചെമ്പ

കഥാപാത്രം:കുചേലൻ

ഭർത്രേ യാത്രാം നിവേദ്യ സ്വയമഥ ജഗതാം വിപ്രവംശാബ്ധിചന്ദ്രഃ ശ്രീകൃഷ്ണാദത്തരിക്‌ഥസ്സപദി മുരഹരം ധാരയൻ മാനസേന സംസ്ഥ്യായാൽ തീർത്ഥപാദസ്യ ച വിമലമതിർവിസ്മരംസ്തത്ര മാർഗ്ഗേ ഗത്വാ ഭാര്യാനിയോഗം ശ്രുതിപടുഹൃദയസ്സ്വാന്തരേവം വ്യചിന്തീത്  

ഹന്ത! ഹരിചരിതമതിതു ചിന്തചെയ്യും വിധൗ എന്തൊരു വിശേഷമതികാന്തതരമത്രേ അന്തകപുരാരിനതനന്തരം കൂടാതെ ചന്തമിയലുന്നൊരു പൂജാം വിധായ സുഖ- പാനാശനാദിയാൽ തുഷ്ടനാക്കീടിനാൻ; നിദ്രാം വെടിഞ്ഞു നിശി വ്യജനമതുകൈക്കൊണ്ടു വിദ്രുതം വീജനം ചെയ്തു രമ നിന്നതും വിപ്രസതി കേശവനു ഭക്തിയൊടു നൽകിയ കുപൃഥുകമൊട്ടു ഹരി വാങ്ങിയതശിച്ചതും ദാരിദ്ര്യവൃത്തമൊരു ലേശവും ചൊൽവതിനു പാരമതയർത്തു ഞാൻ കൃഷ്ണമായാഭ്രമാൽ വിധിവിഹിതമഞ്ജസാ മാറുവാൻ ദേവകളു- മതിചതുരരല്ലഹോ നിർണ്ണയം പാർക്കിലോ മധിമാഥിഭവനമതിലിനിയുമിഹ പോവതും അധികമൊരു ഹേളനം ശിവ ശിവ! മനോഗതം ബന്ധുരതരഭംഗിയോടു മൽപുരേ ചെന്നു ഞാൻ എന്തുപുനരോതുന്നു നൈവജാനേം