രാമ! രഘുവീര! ജയ രാജീവനയന!

ആട്ടക്കഥ: 

യുദ്ധം

ഇടശ്ലോകം 
അഗ്നിപ്രവേശമതു ചെയ്വതിനായ്ത്തദാനീം
വൈദേഹി പോകുമളവിൽ സുരസംഘമെല്ലാം ഗൗരീശപങ്കജഭവേന്ദ്രയമൈസ്സമേതാഃ
യുദ്ധാചലോപരി ഗതാ വിധിരേനമൂചേ

പദം
രാമ! രഘുവീര! ജയ രാജീവനയന!
രാമ സീതയെയുപേക്ഷിക്കുന്നതെന്തിനായ്?
പ്രാകൃതനായുള്ള നരൻ പ്രാകൃതയേപ്പോലെ
ചിന്മയ! നീ സീതയെ വെടിയുന്നെന്തിനായി?
നിന്നുടയ തത്ത്വമറിഞ്ഞില്ലയോ മഹാത്മൻ!  മന്നവർമണേ! വിബുധനായക! നാഥ!

അർത്ഥം: 

സീത അഗ്നിപ്രവേശം ചെയ്യുന്നതിനായി പോകുന്ന സമയത്ത് ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, ഇന്ദൻ, യമൻ തുടങ്ങിയവരോടുകൂടിയ ദേവസംഘം യുദ്ധഭൂമിയു ടെ മുകളിൽ എത്തി. ബ്രഹ്മാവ് ശ്രീരാമനോടിങ്ങിനെ പറഞ്ഞു.