ശോഭതേ തവാഭീഷ്ടം ഭൂപതേ

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

ദേവസ്ത്രീ(കള്‍)

ശോഭതേ തവാഭീഷ്ടം ഭൂപതേ!

ശ്രീപതിപ്രസാദലാഭവും

സര്‍വ്വപാപനാശനമേകാദശീ വ്രതഫലം

പ്രാതഃകാലേ കുളിക്കേണം, ഹരിപാദം ഭക്ത്യാ ഭജിക്കേണം

സാധു മൌനം ന ഖലു താംബൂലാശനം

മോദസംവര്‍ദ്ധനം വിഷ്ണുനാമകീര്‍ത്തനം

ഊണുറക്കാമൊഴിയേണം കളവാണീമാരോടകലണം

പ്രാണിഹിംസാദികളും പാരം വര്‍ജ്ജിക്കേണം

ക്ഷോണീനാഥ! തത്ര സാരം ഹരിവാസരം

ശുദ്ധിവേണം തലനാളേ വിഷ്ണുഭക്തിയും സകലകാലേ

പ്രീത്യാ പിറ്റേദ്ദിനം ചെയ്ക പാരണയും

ഇത്ഥമേകാദശീ നോല്‍ക്കേണ്ടുന്ന വിധി

ഭൂരിയുമാനന്ദമെന്നും പക്ഷഭേദം രണ്ടും കൊണ്ടീടുന്നു

സാരജ്ഞന്മാര്‍ക്കില്ല പാരം ഭേദം തത്ര

ഭൂരിപുണ്യമേകാദശ്യാം ചാരുമാഹാത്മ്യം