മതിമുഖി ഭൈമിയോടും

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

വരുണൻ

മതിമുഖി ഭൈമിയോടും മദനകേളികൾ പൂണ്ടു
മരുവുക നൈഷധാ, നീ; തരുവൻ വരയുഗളം:
തരുവല്ലീസൂനം കല്പതരുസൂനമാം നീ തൊട്ടാൽ;
മരുഭൂമിയിലും തവ ജലമുണ്ടാം വേണ്ടുവോളം.
 

അർത്ഥം: 

സാരം: സുന്ദരിയായ ദമയന്തിയോടുകൂടി കാമകേളികൾ ചെയ്തു നീ വസിക്കുക. രണ്ടു വരങ്ങൾ ഞാൻ തരാം. വൃക്ഷങ്ങളിലും വള്ളികളിലുമുള്ള പൂക്കൾ നീ തൊട്ടാൽപ്പിന്നെ വാടുകയില്ല. മരുഭൂമിയിലും നിനക്കു വേണ്ടുവോളം ജലമുണ്ടാകും.