നല്ല ബാണജാലങ്ങളെല്ലാം

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളൻ

നല്ല ബാണജാലങ്ങളെല്ലാം സൂനങ്ങളായെന്നല്ലാ

വില്ലാൽ താഡിച്ചതുമേറ്റില്ല മോഹം തീർന്നില്ലാ

മുഷ്ടിയുദ്ധമ്പുഷ്ടവാഞ്ഛയും തവ തീർന്നുപോമിദാനീം

ദിർന്ന നീ വരിക വരിക പൊരുവാൻ,

പോരും പോരും വാദങ്ങൾ പോരിന്നായേഹി

ശ്ലോകം:

രുഷ്ടോസൗ ബത കാട്ടനും വിജയനും മുഷ്ടിപ്രഹാരങ്ങളാൽ

ചട്ടറ്റൊരു മഹാരണേ വിജയനെപ്പെട്ടെന്നു കാട്ടാളനും

ധൃഷ്ടാത്മാ പിടിപെട്ടടിച്ചു തരസാ നിശ്ചേഷ്ടനാക്കിത്തദാ

കഷ്ടം മട്ടലർബാണവൈരി ഭഗവാൻ മേൽപ്പോട്ടെറിഞ്ഞീടിനാൻ

അർത്ഥം: 

കാട്ടൻ=കാടൻ എന്നതിന്റെ വികൃതരൂപം
പദം:-നിന്റെ നല്ല നല്ല അമ്പുകൾ എല്ലാം പൂക്കളായിത്തീർന്നു, വില്ലുകൊണ്ട് എന്നെ അടിച്ചത് ഏറ്റതുമില്ല. മുഷ്ടിയുദ്ധത്തിനുള്ള നിന്റെ കൊതിയും ഇപ്പോൾ തീരും. നീ വരിക പോരിനായി.
ശ്ലോകം:-ഹോ! കോപത്തോടെ മുഷ്ടികളാൽ പ്രഹരിച്ചുകൊണ്ട് കാട്ടാളനും അർജ്ജുനനും ഏറ്റുമുട്ടി. കഷ്ടം! കുറ്റമറ്റതായ മഹായുദ്ധത്തിൽ കാട്ടാളവേഷധാരിയും കാമവൈരിയുമായ ഭഗവാൻ പെട്ടന്ന് ധൈര്യശാലിയായ അജ്ജുനനെ പിടിച്ചടിച്ച് നിശ്ചേഷ്ടനാക്കിയിട്ട് ഇപ്രകാരം മേൽപ്പോട്ടെഞ്ഞു.