അംബുധിതുല്യ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നിവാതകവചൻ

അംബുധിതുല്യമായീടുമോപല്വലം?
ജംബുകംസ്തംബേരമത്തോടുതുല്യമോ?
പൊൻമലസർഷപമെന്നതുപോലെയാം
നമ്മിലുള്ളന്തരംനന്മയിലോർക്കെടോ

അർത്ഥം: 

സമുദ്രത്തിനു തുല്യമാകുമോ കുളം? കുറുക്കൻ ആനയ്ക്കൊക്കുമോ? മലയും കടുകും തമ്മിലുള്ള വ്യത്യാസം ഉണ്ട് നമ്മൾ തമ്മിൽ എന്ന് നല്ലതുപോലെ ഓർക്കുക. സർഷപം=കടുക്. ജംബുകം=കുറുക്കൻ. സ്തംബേരം=ആന.പല്വലം=കുളം.