രാമ രഘുവര രാമ മനോഹര

രാഗം: 

കാമോദരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

രാമ രഘുവര രാമ മനോഹര

ശ്യാമളദേഹരുചേ ധീര

കാമരഥ വായുസൂനുചൊല്ലിക്കേട്ടു

നിൻചരിതമൊക്കെ ഞാൻ

ബാലിഭയം കൊണ്ടിവിടെ ഹതദാര-

നായ്‌വസിക്കുന്നേൻ ഞാൻ

ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ

വാഞ്ച്ഛിക്കുന്നേനധികം

മത്തമതംഗജയാന ദശരഥ-

നന്ദന എനിയ്ക്കിപ്പോൾ

ഹസ്തം തന്നെന്നോടു സഖ്യം ചെയ്തീടേണം

അഗ്നിസാക്ഷിയായിട്ടു

അർത്ഥം: 

അല്ലയോ രാമ ഹനൂമാൻ ചൊല്ലി നിങ്ങളുടെ ചരിത്രങ്ങൾ അറിഞ്ഞു. ബാലിയെ പേടിച്ച് ഞാനും ഇവിടെ വിഭാര്യനായി ജീവിക്കുന്നു. ഞാൻ നിന്നുടെ സഖ്യം ഇഷ്ടപ്പെടുന്നു. ഇപ്പോ എനിക്ക് കൈതന്നെ അഗ്നിസാക്ഷിയായി സത്യം ചെയ്യുക.