പങ്‌ക്തികണ്‌ഠനോടണവാന്‍ എന്തു സന്ദേഹം

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ത്രിജട

ഇത്ഥം തല്‌ക്കാന്തചൊല്ലും മൊഴികളതരികേ കേട്ടുടന്‍ പങ്‌ക്തികണ്‌ഠന്‍

വക്ത്രം താഴ്‌താതീട്ടു പോയി നിജഭവനമതില്‍ ചിത്തജാര്‍ത്ത്യാ സമേതഃ

ക്രൂദ്ധാവേശാത്തദാനിം നിശിചരലലനാ രാവണസ്യാജ്ഞയാലേ

അദ്ധാ ചൊന്നാരിവണ്ണം പരുഷമൊടുടനെ ദാരുണം ഘോരവാചഃ

പങ്‌ക്തികണ്‌ഠനോടണവാന്‍ എന്തു സന്ദേഹം

പാരുരണ്ടേഴിനുംനാഥന്‍ പാരം മോഹിച്ചിങ്ങുവന്നാല്‍

അരുതെന്നുരയ്‌ക്കില്‍ നിന്നെ അറുത്തു ഭുജിപ്പനിപ്പോള്‍

മുല്‍ഗരമെവിടെയിവള്‍ മസ്തകം അടിച്ചൊടപ്പൻ

നിൽക്ക നീ ശൂലന്തന്നിലെ ഇപ്പോഴേ കോര്‍പ്പനിവളെ

ത്രിജട ഞാന്‍ ചൊല്ലും മൊഴി വിരവോടു കേള്‍ക്കനിങ്ങള്‍

സ്വപ്‌നത്തില്‍ ഞാനൊന്നു കണ്ടു ഭയമാകുന്നേനിപ്പോള്‍ 

കണ്ടേനിവണ്ണം നിദ്രയില്‍ കേള്‍ക്കണം

നിങ്ങളെല്ലാവരും കേള്‍ക്കണം നിങ്ങള്‍

അരങ്ങുസവിശേഷതകൾ: 

ഈ രംഗമൊന്നും ഇപ്പോൾ പതിവില്ല. ത്രിജട എന്ന രാക്ഷസി മറ്റ് രാക്ഷസികളോട് രാവണന്റെ ആജ്ഞ പ്രകാരം  പറയുന്നതാണ്. എല്ലാവരും സീതയുടെ കാവൽക്കാർ.