ശുകഭാഷിണീ നീ ഖേദിക്കരുതേ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

കചൻ

ശുകഭാഷിണീനീഖേദിക്കരുതേ;

ശുഭമല്ലീദശ-ഭാഷിതമിഹതേ

സുകരമിതെന്നയിചിന്തിക്കരുതേ

സുദതിമണേനിന്‍വാഞ്ഛിതമധുനാ

അനുദിനമോരോകളിഅനുരാഗമോടുചെയ്ത-

തനുപമഗുണരാശേ!മനസിഞാന്‍മറക്കുമോ?

പനിമതിമുഖീനിന്നില്‍കനിവേതുംകുറഞ്ഞില്ലാ

മനസിജകേളിക്കിപ്പോ-ളനുചിതമറിഞ്ഞാലും

ചിരകാലമായിഞാനുംജനകാദിഗുരുക്കളെ

ദര്‍ശിച്ചിട്ടവരുടെകുശലങ്ങളറിഞ്ഞിട്ടും,

തരസാപോകുന്നേനിപ്പോള്‍തരികനീയനുവാദം;

പരിചില്‍കണ്ടിടാംപിന്നെപരിഭവമേതുംവേണ്ട