ദാശരഥേ, ജയജയ

രാഗം:
ഇന്ദളം
താളം:
അടന്ത

കഥാപാത്രങ്ങൾ:
വിരാധൻ
കാമം പീഡിച്ചു സീതാ വഴിയിൽ വിവശയായ് വീണുകേണോരുനേരം
രാമൻ ഖണ്ഡിച്ചു ഹസ്തം രജനിചരനുടേ ദക്ഷിണം തൽക്ഷണേന
വാമം സൗമിത്രിതാനും ഗുരുതരതരസാ ഖണ്ഡയാമാസ ഹസ്തം
രാമം നത്വാ തദാനീം രജനിചരനുടൻ ചൊല്ലിനാൻ മോദമോടേ

ദാശരഥേ, ജയജയ മാമകാഘവിമോചന,
ആശരകുലനാശന പാവനമൂർത്തേ!
മുന്നമഹം ഗന്ധർവരിലേകൻ തുംബുരുവെന്നു പേർ
മുന്നമൊരു ശാപത്താൽ ഞാൻ കൗണപനായി.
അന്നെനിക്കു ശാപമോക്ഷം തന്നതുമത്രേതായുഗേ
മന്നിൽ വന്നു ജനീച്ചീടും പന്നഗശായി
മന്നവൻ ദശരഥന്റെ സൂനുവായിട്ടയോദ്ധ്യയിൽ
അന്നു കൈകേയി കാരണാൽ കാനനേ വരും
തൽകരത്താൽ വാളുകൊണ്ടു കൃത്തമാകും ബാഹുയുഗ്മം
ആയുടലവിടെപ്പിന്നെ മൂടിടുമവൻ
താവദേവാശരവേഴം പോയുടൻ ഗന്ധർവ്വനാം നീ
എന്ന ശാപമോക്ഷം ഇന്നു വന്നുകൂടി മേ
ഇന്നു നിങ്ങളെക്കാൺകയാൽ ധന്യനായി ഞാനധികം
മന്നിൽ നിന്റെ നാമം പാപനാശനമല്ലോ
ഇന്നിയൊട്ടുമേ വൈകാതെ ഭൂമിയിലവടം കൃത്വാ
ധന്യശീല എന്റെ കായം വച്ചു മൂടേണം