നാഗകേതന! കപടനാടകമടരിലെന്തിനു ദുര്‍മ്മതേ!

രാഗം: 

ശങ്കരാഭരണം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ശ്ലോകം
പാര്‍ത്ഥപ്രതിജ്ഞയതു കേട്ടഥ സിന്ധുഭൂപന്‍
യുദ്ധാങ്കണത്തിലതി ഭീതി കലര്‍ന്നൊളിയേ്ക്ക
യുദ്ധം തുടര്‍ന്നു; പകല്‍ നാഴിക നാലുനില്‍ക്കേ
ഇത്ഥം കഥിച്ചു കപികേതനനുഗ്രകോപാല്‍.

പദം
(ദുര്യോധനനോട്)
നാഗകേതന! കപടനാടകമടരിലെന്തിനു ദുര്‍മ്മതേ!
വേഗമിങ്ങയി വിട്ടയയ്ക്കുക, പോരിനായ്, ത്തവ സ്യാലനെ.
(സൈന്ധവനോട്)
പോര്‍ക്കളത്തിലൊളിക്കയോ ജള!, പോരിനെത്തുക സൈന്ധവാ!
നേര്‍ക്കുനേരേയെതിര്‍ത്തു സമ്പ്രതി, കാട്ടുനിന്നുടെ വൈഭവം,

അരങ്ങുസവിശേഷതകൾ: 

ആട്ടം – ദുര്യോധനനെ കണ്ടതായി നടിച്ചിട്ട് പോരിനുവിളി

പദത്തിന് ശേഷം ആട്ടം