ബാണമഹാസുര വീര്യഗുണാകര

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശിവൻ

ബാണമഹാസുര! വീര്യഗുണാകര!

വാണികൾ കേൾക്ക സഖേ!

വാണിഈവല്ലഭ മുഖസുരമാനിത

പാണിസഹസ്ര വിനിർജ്ജിതരിപുകുല

മൃത്യുഞ്ജയനയി ഭവദീയാജ്ഞാ-

കൃത്യപരാജിതനായ് സകുടുംബം

നിത്യവുമീഗോപുരമതു കാത്തുടൻ

പാർത്തിടുന്നതു മൂലമിദാനീം

ചെൽപ്പെഴുമൊരു പുരുഷൻ തവ സമനായ്

മത്ഭവനളലില്ല നിനച്ചാൽ

അല്പേതരഭുജവിക്രമ താവക

മത്ഭുതഭാഗ്യമതെന്തിഹ ചൊൽവൂ

ദൈത്യകുലാധിപ, നമ്മളിലേറ്റാൽ

സത്തുക്കൾ പാരം ഭർതംസിച്ചീടും

ഭൃത്യജനത്തൊടു വൈരമിദാനീം

ഓർത്താലനുചിതമറിക മഹാത്മൻ

ഉന്നതമാം തവ കേതുവിതൊരുനാൾ

ശൂന്യമതായ് വരുമെന്നു നിനയ്ക്കുക

നിന്നൊടു സമരം ചെയ്‌വതിനായ് മൽ-

സന്നിഭനേകൻ വന്നിടുമറിക.

യുദ്ധാങ്കണമതിലപ്പുരുഷർ ബത

അത്ഭുതശിതതര ശസ്ത്രാദികളാൽ

ഉദ്ധതഗർവിതനാം തവ ഗർവ്വം

ബദ്ധാടോപം തീർത്തു ഗമിക്കും

മനോധർമ്മ ആട്ടങ്ങൾ: 

ബാണന്റെ ഗോപുരം ആട്ടം