മന്നിലിഹ നിന്നൊടുപമാനം

രാഗം: 

നീലാംബരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

മന്നിലിഹ നിന്നൊടുപമാനം – ചൊൽവാ-

നിന്നൊരുവനില്ലെന്നു നൂനം

വന്നിടുക താ മേലിൽ മംഗലമനൂനം

തനയ! നയവിനയഗുണരാശേ!

അർത്ഥം: 

ഈ ഭൂമിയിൽ ഇന്ന് നിന്നോട് തുല്യനായി ഒരുവനും ഇല്ലെന്ന് തീർച്ച. നീതിബോധം വിനയം എന്നീ ഗുണങ്ങളുടെ ഇരിപ്പിടമേ എന്റെ മകനേ.