വൃത്രനാശനപുത്ര ഞാൻ ചൊന്നതു

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

കാട്ടാളത്തി

ഏവം ഭവാനിയരുൾചെയ്തതു മാനിയാതെ

പൂവമ്പുകൊണ്ടു പുരവൈരിയെ മൂടി പാർത്ഥൻ

താവദ് ഗിരീന്ദ്രതനയാ ശബരാംഗനാ സ്മ

ശാപം കരോതി സുരനാഥതനൂജമേവം

വൃത്രനാശനപുത്ര ഞാൻ ചൊന്നതു-

മത്ര നീ കേൾക്കയില്ലെങ്കിൽ

അത്ര സാമർത്ഥ്യമുള്ള നിൻ തൂണിയിൽ

അസ്ത്രമില്ലാതെപോകട്ടെ

അർത്ഥം: 

ശ്ലോകം:-ഇപ്രകാരം പാർവ്വതി അരുൾചെയ്തത് മാനിക്കാതെ അർജ്ജുനൻ പൂവമ്പുകൾകൊണ്ട് ശിവനെ മൂടി. അപ്പോൾ കാട്ടാളസ്ത്രീയുടെ രൂപം ധരിച്ചവളായ ശ്രീപാർവ്വതീദേവി ഇന്ദ്രപുത്രന് ഇപ്രകാരം ശാപം നൽകി.

പദം:-ഇന്ദ്രപുത്രാ, ഞാൻ പറഞ്ഞത് ഇവിടെ നീ അനുസരിക്കുകയില്ലെങ്കിൽ ഏറെ സാമർത്ഥ്യമുള്ള നിന്റെ ആവനാഴിയിൽ അസ്ത്രമില്ലാതെ പോകട്ടെ.

അരങ്ങുസവിശേഷതകൾ: 

താൻ എയ്യുന്ന അസ്ത്രങ്ങളൊക്കെയും പുഷ്പങ്ങളായിമാറി കാട്ടാളന്റെ ശരീരത്തിൽ പതിക്കുന്നതുകണ്ട് അർജ്ജുനൻ അത്ഭുതപ്പെടുന്നു. കാട്ടാളസ്ത്രീ പദാഭിനയം തുടരുന്നു.