വിരവിൽ വരിക ദുർമ്മതേ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

വിരവിൽ വരിക ദുർമ്മതേ ! പൊരുവതിന്നു

കിരാത, നിന്നൊടു പൊരായ്കിൽ

കുരുകുലജാതനായ പുരുഷനല്ലെടാ ഞാനും

പരമിശവനറിക നരകഹരൻ മമ

ശരണമെന്നറിക പെരിയ ദുരാത്മൻ !

അർത്ഥം: 

എടാ കാട്ടാളാ, യുദ്ധം ചെയ്യാൻ വാ. നിനക്കൊപ്പം യുദ്ധംചെയ്തില്ലെങ്കിൽ പുരുകുലത്തിൽ ജനിച്ചവനല്ല ഞാൻ. നരകം ഇല്ലാതാക്കുന്ന പരമശിവൻ ആണെനിക്ക് ശരണം എന്ന് അറിയുക ദുർമനസ്സുള്ളവനെ.