വാരിജദളനയനേ വാരണയാനേ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ജയശ്രിയാ നൂതനയാപി ജൂഷ്ടോ

ഹൃഷ്ടസ്സ്വകാന്താം ചിരകാല ലബ്ധാം

സ്വാങ്കേ സമാരോപ്യ ജഗാദ രാമഃ

പുരീം സ്വകീയാമഭിഗന്തുകാമഃ

വാരിജദളനയനേ വാരണയാനേ!

വല്ലഭേ! വിധുവദനേ!

നീരദസമകചേ നീ ശൃണു മമ വാചം

നാരിമാർ കുലമൗലി മാലികേ!

ലാവണ്യാംഭുധേ! നമുക്കീ വനവാസാവധി

ഈവണ്ണം തീർന്നു മമ ജീവനായികേ! ശുഭേ!

രാവണനെ വധിച്ചു, ദേവി! നിന്നേലഭിച്ചു

കേവലമെന്നാകിലുമാവിലം മമാശയം

ഇന്നുനാമയോദ്ധ്യയിൽ ചെന്നുചേർന്നില്ലയെങ്കിൽ

ഖിന്നാശയൻ ഭരതൻ വഹ്നിയിൽ ചാടും നൂനം

പിന്നെ ശത്രുഘ്നനൽപ്പം സന്ദേഹമുണ്ടാകുമോ?

എന്നല്ലമ്മമാരപ്പോളൊന്നാകെ പ്രാണൻ വിടും