കോടിസൂര്യശോഭയോടും

രാഗം: 

ഘണ്ടാരം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ

കല്യാണാലയമൃശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം

ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍

താപത്താല്‍ കപിയൂഥപാന്നിജഗദേ സുഗ്രീവനാമാകപി:

കോടിസൂര്യശോഭയോടും

ഈ വനമതിൽ ആടലെന്യെ

സഞ്ചാരം ഞാൻ കണ്ടു ഭീതോഹം

ശൃണുത നിങ്ങൾ സചിവവരരേ വച്‌മി കിഞ്ചന

താപസാകൃതികളായി

സഞ്ചരിയ്ക്കയും ചാപമേന്തി

ചർമ്മവും ധരിച്ചതെന്തഹോ

വിസ്മിതാനനൗ മഹാബലൗ സയൗവനൗ

അസ്മദീയ നിഗ്രഹായ ബാലിചോദിതൗ

അർത്ഥം: 

ശ്ലോകം:- മംഗളമൂർത്തിയായ ശ്രീരാമൻ, ലക്ഷ്മണന്റെ വാക്കുകൾ കേട്ടു സമാധാനിച്ചു. ഋശ്യമൂകപർവ്വതത്തിനടുത്ത് അവർ എത്തി. അപ്പോൾ അവിടെ വളാരെ കാലമായി താമസിച്ചു വരുന്ന സുഗ്രീവൻ എന്ന വാനരരാജാവ് രാമനെ കണ്ട് പേടിച്ച് ദുഃഖത്തോടെ കൂട്ടുകാരോട് പറഞ്ഞു.

പദം:- കോടിസൂര്യന്മാരുടെ ശോഭയോടെ ഈ കാട്ടിൽ മടികൂടാതെ സഞ്ചാരം ചെയ്യുന്നവരെ ഞാൻ കണ്ടു. എന്റെ വാക്കുകൾ ഹേ മന്ത്രിമാരെ കേൾക്കുക. അവർ വില്ലും അമ്പും ഏന്തി മുനിവേഷധാരികളായി തോലുടുത്തിരിക്കുന്നതെനിനാണ് എന്നറിയില്ല. മഹാബലവാന്മാരും യുവാക്കളുമായ അവരെ, നമ്മളെ കൊല്ലാനായി ബാലി അയച്ചതാവുമോ?