സകലഗുണരത്നവിപണേ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

കംസൻ

ജൃംഭാരംഭികുസുംഭപാടലജടാഭാരം പുരഃ സ്വർഗ്ഗതോ

നിർഗ്ഗച്ഛന്തമവേക്ഷ്യ സാക്ഷവലയം വീണാപ്രവീണാംഗുലീം

സോമാഭം ഹിമാവാലുകാച്ഛഭസിതം കംസഃ പ്രശംസാസ്പദം

പ്രാഹ സ്മ സ്മിതകാന്തികന്ദളലസന്നനാരദം നാരദം

സകലഗുണരത്നവിപണേ! തവ കിമയി

സ്വാഗതം വൈണികമുനേ!

അകലുഷ! തവാംഘ്രിനഖചന്ദ്രിക കാൺകയാൽ

അകതളിരിലാനന്ദജലധി വളരുന്നു



ഉണ്ടു തവ പക്ഷപാതം ഇജ്ജനേ

പണ്ടേയതറിഞ്ഞു ഞാനും

ഇണ്ടലോടു വാഴുന്ന ചാതകകുലങ്ങളിൽ

കൊണ്ടലിനു ബത മമത ഉണ്ടാകുമല്ലൊ

വാർത്തയെന്തുള്ളൊ നവമായരുൾചെയ്ക

പാർത്തലം തന്നിലധുനാ

ദൈത്യരുടെ പുരിയിലുമമർത്ത്യലോകത്തിലും

കുത്രാപി പോവതിനു കിമപി തടവില്ല തേ