ഭീഷ്മദ്രോണപ്രധാനാം കുരുവരപൃതനാം

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ഭീഷ്മദ്രോണപ്രധാനാം കുരുവരപൃതനാം സ്വാപനാസ്ത്രേണ കൃത്വാ

നിദ്രാണാം താം കുരൂണാം സിചയചയമയം ഹാരയന്നുത്തരേണ

പ്രത്യാഹൃത്യാസ്ത്രമസ്യാഃ പിതൃവനവിടപിന്യസ്തശസ്ത്രഃ പൂരേവ

ക്ഷത്തൃത്വം പ്രാപ്യ പശ്ചാദ്‌ദ്രുതമഥ വിജയോ മാത്സ്യഭൂമീം പ്രതസ്ഥേ

അർത്ഥം: 

അനന്തരം ഈ അർജ്ജുനൻ, ഭീഷ്മർ, ദ്രോണർ എന്ന പ്രമുഖന്മാരോടുകൂടിയ ആ കൗരവസൈന്യത്തെ സമ്മോഹനാസ്ത്രംകൊണ്ട് ഉറക്കിയിട്ട് കൗരവന്മാരുടെ വസ്ത്രസമൂഹത്തെ ഉത്തരനെ കൊണ്ട് എടുപ്പിച്ച് ആ സൈന്യത്തിൽ നിന്ന് അസ്ത്രം പിൻവലിച്ചിട്ട് മുമ്പിലത്തെ പോലെ ശ്മശാനത്തിലെ വൃക്ഷത്തിന്മേൽ ആയുധം വെച്ചിട്ട് പിന്നീട് തേരാളിയുടെ നില കൈകൊണ്ട് വേഗത്തിൽ വിരാടരാജ്യത്തേക്ക് പുറപ്പെട്ടു.