കുമുദിനി ശ്വേത തുഷാര മൃദു സ്മിതം

താളം: 

ചെമ്പ

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

തോഴി(മാർ)

കുമുദിനി ശ്വേത തുഷാര മൃദു സ്മിതം തൂകിലസിക്കുന്ന ചന്ദ്രികയിൽ

തൂവൽക്കിടക്കവിരിപ്പിൻ ചുളിവിലെ പൂവുകൾ വാടിക്കരിഞ്ഞരാവിൽ

ജാലക യവനിക നീക്കി വാർതിങ്കളിൽ മുഖമൊന്നുകണ്ടവളുർവശിയും

ലാസ്യങ്ങൾ തത്തും ചിലമ്പൊലിയിലപതാളച്ചുവടൊലി ചിന്തിയതും

അർജ്ജനനല്ലെ ന്നറിവായ മാത്രയുപധാനവും വെടിഞ്ഞവൾ കേണതും

നീലിമ നീരായി വാർന്നതും ലോചനം ശോണിമ പൂണ്ടതുമെന്തുമൂലം?

ഗാണ്ഡീവചാപമോ തൂണീരമോ മദനാഭ വിതറുന്ന പൂന്തനുവോ

യുദ്ധനൈപുണ്യവും നൃത്തസാമർഥ്യവും ഒത്തൊരു പാദാരവിന്ദങ്ങളോ

ഒന്നെടുത്തായിരമമ്പെയ്യുമാജാനു ബാഹുക്കളോ ഭുജ വീര്യങ്ങളോ

ആരവളെയാകുലയാക്കി മദനനോ, മദനാഭ പൂണ്ടവനർജ്ജുനനോ?

അരങ്ങുസവിശേഷതകൾ: 

ഈ സാരിനൃത്തം ചെമ്പതാളത്തിൽ പ്രത്യേകം ചിട്ടചെയ്തത് ആണ്.