ഗോവിന്ദ മുകുന്ദാനന്ദ നാരായണ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ഗൗതമൻ

ഏവം പറഞ്ഞു മുനികാന്ത രഘൂത്തമം തം

നില്‌ക്കുന്ന നേരമരികേ സച ഗൗതമോസൗ

ആഭാതരംഗലസമാനതനുര്‍മ്മഹാത്മാ
ചൊന്നാനിവണ്ണമതിമോദമൊടാത്തരാഗഃ

ഗോവിന്ദ മുകുന്ദാനന്ദ നാരായണ രാമചന്ദ്ര

സൗവര്‍ണ്ണ കോദണ്‌ഡകാണ്‌ഡ മണ്‌ഡിതബാഹോ

ലോകേശ ജഗന്നായക നിന്നുടെ പാദസംഗത്താല്‍

ശോകഹീനയായി മമ വല്ലഭാഹല്യാ

നിന്നുടയ നാമം ഭുവി ചൊല്ലുവോര്‍ക്കെല്ലാര്‍ക്കും

ധന്യത വളര്‍ന്നു മുക്തി വന്നീടുമല്ലോ

ഇന്നു നിന്നെ കണ്ടതിനാലെന്നുടെ ജനനഫലം

വന്നുവല്ലോ രാമചന്ദ്ര കൗണപാന്തക

വിശ്വാമിത്രനോടുകൂടെപ്പോക മിഥിലയിലിന്നു

വിശ്വേശ തപസ്സുചെയ്‌വാന്‍ പോകുന്നേനഹം

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

ഗൗതമന്റെ പദം