എന്തൊരു ചിത്രമിദം

രാഗം:നാഥനാമാഗ്രി

താളം:മുറിയടന്ത

കഥാപാത്രം:വൃദ്ധ

കല്യാണശ്രീ തടഞ്ഞീടിന കുസുമവധൂമൗലിമാലയ്ക്കിതപ്പോൾ

മല്ലാരോതേഃ പ്രഭാവാദഖിലപുരവിഭൂത്യാദി സിദ്ധിച്ചതെല്ലാം

ഉല്ലാസത്തോടും വിപ്രാംഗനയുടെ സഖിമാർ കണ്ടു സന്തോഷഭാരോ-

ലെല്ലാരും ചേർന്നു തമ്മിൽ ഭണിതമിദമുരച്ചീടിനാൻ വിസ്മയേന  

എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ!  

അന്തിയ്ക്കുഴക്കരി വെച്ചുണ്മാനില്ലാത്തൊ- രന്തർജ്ജനത്തിനു സിദ്ധിച്ച സമ്പത്തിതു-

ഹന്ത സഖിമാരേ! മുന്നമിവൾ തീക്ഷ്ണ- ഗന്ധകിസലയം തിന്നു കിടന്നതും ചെന്താരിൽമാനിനീ കാന്തന്റെ കാരുണ്യ- സന്തതി കണ്ടാലുമെന്തൊരു വിസ്മയം.  

കൊണ്ടൽവേണിയിവൾ കണ്ണനു നൽകുവാൻ തെണ്ടിക്കൊണ്ടൊന്നൊരു ശാലിയാൽ നിർമ്മിച്ച

കുണ്ഠമായീടും ചിപിടകം കാന്തന്റെ മുണ്ടിൽക്കൊടുത്തതു കണ്ടിരിക്കുന്നു ഞാൻ

  കോട്ടയും വാരണക്കൊട്ടിലും മന്ദിര- ക്കെട്ടും പതിനെട്ടുമല്ല കുശസ്ഥലീ- പട്ടണത്തോടു സമാനം കുചേലന്റെ പത്തനാടിയ്ക്കു ലഭിച്ച പുരമിതു  

എന്തെങ്കിലും ഇവൾ തന്നുടെ ഭാഗ്യത്തിൻ- വീതം നമുക്കും തടയും സഖിമാരേ! ഭൂദേവനിന്നിതാ താനേ വന്നീടുന്നു ജ്യോതിസ്സു മുന്നേതിലേറ്റവും കാണുന്നു