അജ്ഞാതവാസമതിലിത്തനു

രാഗം: 

മദ്ധ്യമാവതി

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

അജ്ഞാതവാസമതിലിത്തനു നിൻ പ്രഭാവം 

മറ്റാരുമൊന്നറിവതിന്നൊരുപോതു മാർഗ്ഗം

ഉണ്ടാക്കിടാതെ ഗുണമാർന്നു ഭവിച്ചിടും തേ

ഇശ്ശാപമോക്ഷമതു നേടുക ചാരുശീലാ

അപ്രസൂതയെന്നാകിലു മെൻപ്രിയ

പുത്രാ നിന്നുടെ യമ്മയായതിൽ

സപ്രമോദയിന്നറിവൂ മാതൃ മÿ

നസ്സറിയുന്നൊരു സായൂജ്യം

താതനോ പുത്രനെന്നോ യാതൊരു 

ബന്ധമില്ലാതെ ബാന്ധവങ്ങളാൽ

ശപ്ത യെനിക്കൊരു മോചനമരുളിയ 

പുത്രാ തേ ബഹു സ്വസ്ഥ ി ഭവ

ഇല്ലിനിയൊന്നുമെനിക്കറിവാനിഹ 

ഇലിനിയെങ്ങുമെനിക്കുയരാൻ 

മാതൃ മനസ്സു ചുരത്തുന്നമൃതം 

ഞാൻ നുകരുന്നിനി യെന്നാമോ

മടിയിൽമയങ്ങുകെൻ മകനേ നീ  ഇടയിലുണർന്നീടരുതേ നീ

മടിയിലുറങ്ങുകെൻ മകനേ നീ  ഇടയിലുണർന്നീടരുതേ നീ

അരങ്ങുസവിശേഷതകൾ: 

“ഇശ്ശാപമോക്ഷമതു നേടുക ചാരുശീലാ” എന്ന് കഴിഞ്ഞാൽ അർജ്ജുനൻ ഉർവശിയെ സാഷ്ടാംഗം നമസ്‌ക്കരിക്കുന്നു. ഉർവശി അർജ്ജുനനെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ആലിംഗനം ചെയ്യുന്നു.
“ഞാൻ നുകരുന്നിനി യെന്നാമോ” എന്ന് കഴിഞ്ഞാൽ അർജ്ജുനനെ ഉർവശി തന്റെ മടിയിൽ കിടത്തിയുറക്കുന്നു. തലോടുകയും ലാളിക്കുകയും ചെയ്ത് താരാട്ടു പാടിയുറക്കുന്നു.
“മകനേ നീ  ഇടയിലുണർന്നീടരുതേ നീ” എന്ന് കഴിഞ്ഞാൽ ഉറങ്ങിക്കിടക്കുന്ന അർജ്ജുനനെ താഴെയിറക്കിക്കിടത്തി, നാളെ താൻ വീണ്ടുമൊരു അപ്‌സരസാകേണ്ട നിയോഗമോർത്ത് ഉർവശി അർജ്ജുനനെ വേർപിരിഞ്ഞ് പോകുന്നു.

ശാപമോചനം ആട്ടക്കഥ സമാപ്തം.