ജീവനാഥേ മമ ജീവനാഥേ

രാഗം: 

മലഹരി

താളം: 

ചെമ്പ

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

കാന്തേന്ദ്രനീലമണിനിർമ്മിത ഹർമ്മ്യകാന്താം

കാന്താന്നയന്നിജപുരീം പരിഖീകൃതാബ്ധിം

സന്തോഷരാഗതരളായ ത ചാരുനേത്രാം

മന്ദം ജഗാദ ഭഗവാനഥ വാസുദേവഃ

ജീവനാഥേ! മമ ജീവനാഥേ

ജീമൂതവാഹമണിമസൃണ ഘനവേണീ!

ചന്ദ്രികയെന്നുടെ ലോചനങ്ങൾക്കു നീ

സാന്ദ്രാമൃതം നീ മമാംഗമതിനു

ചന്ദ്രാഭിരാമമുഖീ ജീവിതം നീ എന്റെ നി-

സ്തന്ദ്രനീലനളിനായതദളാക്ഷി

അധരനവകിസലയേ

ദരഹസിത കുസുമമിതു

മധുരമധുവാണി! തവ ജാതമായി

അധികമിഹലോചനേ മമ

ഫലവുമുദിതമായ്

അധരീകൃതാശേഷ സുരയുവതിമണ്ഡലേ