ഭീമാവനീരമണനന്ദനേ

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

നളൻ

പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.

അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.

അർത്ഥം: 

സാരം: ദമയന്തീ, എന്നെ ദേവദൂതൻ എന്നു മാത്രം ഇപ്പോൾ ധരിക്കുക. ശ്രീമാൻ ദേവേന്ദ്രന്റെ ചില സന്ദേശങ്ങൾ ഉണ്ട്‌. നീ അവകൾ ചെവിക്കൊള്ളണം.