ദ്രുപദഭൂപതിതന്റെ

രാഗം: 

എരിക്കലകാമോദരി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പല്ലവി:
ദ്രുപദഭൂപതിതന്റെ മോദവിധായിനി
ദുഹിതാവാകുന്നു ഞാന്‍ എന്നറിക നീ

അനുപല്ലവി:
ദുരിതവൈഭവംകൊണ്ടു വസിക്കുന്നു കാമിനി
ദുരാപമായുള്ളൊരു കാനനസീമനി

ചരണം 1:
അവനീശതിലകന്മാര്‍ ഐവരുണ്ടിവിടെ

അവരുടെ രമണി ഞാന്‍ എന്നറിക സുഖമോടെ

ചരണം 2:
അമരാപഗയില്‍ ചെന്നു ഗുരുവോടുകൂടെ
അപരസന്ധ്യ വന്ദിച്ചു വരുമാശു നികടേ

അർത്ഥം: 

ദ്രുപദരാജാവിന്റെ സന്തോഷകാരിണിയായ പുത്രിയാണ് ഞാന്‍ എന്ന് ഭവതി അറിഞ്ഞാലും. സുന്ദരീ, ദുരിതശക്തികൊണ്ട് ദുര്‍ഗ്ഗമമായ കാനനത്തില്‍ വസിക്കുന്നു. അഞ്ച് രാജശ്രേഷ്ഠന്മാരുണ്ടിവിടെ. അവരുടെ പത്നിയാണ് ഞാന്‍ എന്നറിയുക. ഗുരുവോടുകൂടി ഗംഗയില്‍ചെന്ന് അസ്തമനസന്ധ്യാവന്ദനം കഴിച്ച് അവരുടനെ ഇങ്ങു വരും.