പുഷ്ടമോദേന ഭാഷിതം മദീയമിദം

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ഭീമൻ

സഹജസൂക്തിമയാമൃതവർഷണ

പ്രശമിതാമിതരോഷഹുതാശനഃ

സ്ഫുടമുവാച ച തദാ മരുതസ്സുതോ

ദ്വിജമുഖാന്നിഖിലാന്നഗരൗകസഃ

പുഷ്ടമോദേന ഭാഷിതം മദീയമിദം

കോട്ടയ്ക്കുള്ളിൽ വാഴ്വോരും പട്ടണവാസികളും

നാട്ടിൻപുറത്തമരും കൂട്ടരും സപദി കേട്ടുകൊൾവിനിഹ

മന്നൻ ധർമ്മജൻ തന്നുടെ കരതലനിഴലിൽ സുഖ-

മിന്നു വാഴുന്ന നിങ്ങടെ

ഉന്നതിയെ വാനോരുമെന്നും പുകഴ്ത്തീടുന്നു-

ണ്ടെന്നതിനാലീവണ്ണം മാന്യധന്യരന്യർ മന്നിൽ നഹി നഹി.

ഭരണത്തിലിനി വല്ലതും പുതിയ പരിഷ്കൃതികൾ

വരുമാനുണ്ടാമോ തെല്ലതും

അറിയിക്കാം, ജനഹിതം കരുതാതിങ്ങൊരു കാര്യം

അരചൻ ചെയ്യാറില്ലതു നാരിമാരുമാരുമൊരുമൊരുതരം.

പുത്രനിർവിശേഷമാരിലും കരുണപൊഴിക്കുന്നു

സത്യധർമ്മാദിയെ പാരിലും സതതം കാക്കുന്നു.

ധനം പൊതുരക്ഷക്കായ് തള്ളുന്നു

വിന ചെയ്താൽ ഞാനും മറ്റു മനുജദനുജമുനിജനങ്ങളും സമം.

പാർത്ഥിവശ്രേഷ്ഠനാകവേ തരമൊടു ധരണിഭര-

മിത്ഥമാവഹിചീടവേ

മത്തദിഗ്ദന്തികളും നിത്യൻ ഫണീന്ദ്രൻ താനും

അത്യന്തം വിശ്രമിക്കുന്നദ്യ വേദവേദ്യനാകുമാദ്യനും

നിങ്ങളും നൃപനും രഞ്ജിപ്പായ് പെരുമാറുക മൂലം

ഇങ്ങനെ ഭരണം രാജിപ്പൂ

ഇങ്ങരികളസൂയയാൽ ഭംഗമണയ്ക്കുവാൻ നോക്കും

ഭംഗിപറ, ഞ്ഞതുകളെ ഇംഗിതജ്ഞർ നിങ്ങളങ്ങു നമ്പൊലാ